
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബൂദാബി: അബുദാബി വാഫി അലുംനി അസോസിയേഷന് സംഘടിപ്പിക്കുന്ന അഹ്ലന് റമസാന്‍ സംഗമവും അല്‍ജീല്‍ സെന്റര്‍ വിദ്യാര്‍ഥികളുടെ കലാമേളയും 14ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,ഡോ.മുഹമ്മദലി വാഫി ചെമ്പുലങ്ങാട് വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അബൂദാബിയിലെ മത,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസമായി മക്കളുടെ മതപഠനത്തിന് പ്രാക്ടിക്കല്‍ ഇസ്ലാമിക വിദ്യാഭ്യാസ രീതി വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്ന അബൂദാബി വാഫി അലുംനിയുടെ സംരംഭമാണ് അല്‍ജീല്‍ സെന്റര്‍. പ്രവര്‍ത്തനമാരംഭിച്ച് വിജയകരമായി ഒരു വര്‍ഷം പിന്നിടുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ഇസ്ലാമിക കലാ വിരുന്ന് ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കും.
ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി കാലിഗ്രഫി മത്സരവും വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ് മത്സരവും സംഘടിപ്പിക്കും. മഗ്രിബ് നമസ്കാരത്തിനു ശേഷം നടക്കുന്ന അബൂദാബി വാഫി അസോസിയേഷന് പ്രവര്‍ത്തനോദ്ഘാടനത്തിലും അഹ്ലന് റമളാന്‍ സംഗമത്തിലും വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.