
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അല്‍ ഐന്‍: അല്‍ ഐന്‍ മേഖലയിലെ റമസാന്‍ പരിപാടികള്‍ അവലോകനം ചെയ്യാന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനെത്തി. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത്,മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസ പ്രതിനിധി സംഘവുമായി ശൈഖ് കൂടിക്കാഴ്ച നടത്തി. അല്‍ ഐനിലെ ശൈഖ് ഖലീഫ ഗ്രാന്റ് മോസ്കില്‍ നടന്ന യോഗത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് ചെയര്മാന് ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദേരി റമസാന്‍ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസുമായി സഹകരിച്ച് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് സംഘടിപ്പിച്ച പരിപാടിയില്‍ വിശുദ്ധ മാസത്തിന്റെ ആത്മീയ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും സമൂഹത്തിനുള്ളില്‍ ഇസ്ലാമിക മൂല്യങ്ങളും ഗുണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 20 ലധികം സംരംഭങ്ങളും പരിപാടികളും ഉള്‍പ്പെടുന്നു. റമസാന്‍ ആഘോഷിക്കുന്നതിനും അതിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തില്‍ ആത്മീയവും സാമൂഹികവുമായ ഐക്യബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും തുടര്‍ച്ചയായ പിന്തുണ നല്‍കിയതിന് ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദേരി,ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തി.