
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അല്‍ഐന്‍: മൊറോക്കന്‍ ഫോര്‍വേഡ് ഹൗസിന് റഹിമിയുമായി അല്‍ഐന്‍ ഫുട്ബോള്‍ ക്ലബ്ബ് നാലു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. തന്റെ മൂത്ത സഹോദരന് സൗഫിയാന്‍ നേരത്തെ തന്നെ അല്‍ഐന്‍ ക്ലബ്ബിലുണ്ട്. 2029 വരെയാണ് റഹിമിയുമായി ക്ലബ്ബ് കരാറിലെത്തിയത്. നിലവിലെ സീസണില്‍ മൊറോക്കന്‍ ലീഗായ ബോട്ടോള പ്രോയിലെ ടോപ് സ്കോററായിരുന്ന രാജ കാസബ്ലാങ്കയില്‍ നിന്നുള്ള റഹിമിയുടെ അല്‍ ഐന്‍ ക്ലബ്ബിലേക്കുള്ള കടന്നുവരവ് കബ്ബിനെന്ന പോലെ യുവതാരത്തിന്റെ കരിയറിനും ഗുണം ചെയ്യും. അല്‍ഐന്‍ ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താരം സന്തോഷം പ്രകടിപ്പിച്ചു. ക്ലബ്ബിന്റെ നിലവാരത്തിലും ചരിത്രത്തിലുമുള്ള തന്റെ വിശ്വാസത്തില്‍ നിന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്ന ക്ലബ്ബിന്റെ പ്രൊഫഷണലിസവും മികച്ച പ്രകടനം നടത്താനുള്ള ആഗ്രഹവും തന്നെ ആകര്‍ഷിച്ചുവെന്നും ഹൗസിന് റഹിമി പറഞ്ഞു.