
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: യുഎഇയിലെ ആറു പ്രമുഖ റീട്ടെയില്‍ ബ്രാന്റുകളായ അല്‍ ഐന്‍ കോഓപ്പറേറ്റീവ്,അബുദാബി കോഓപ്പറേറ്റീവ്,അല്‍ദഫ്റ കോഓപ്പറേറ്റീവ്,ഡെല്‍മ കോപ്പറേറ്റീവ്,എര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റ്,മെഗാമാര്‍ട്ട് എന്നിവയെ ഒരൊറ്റ കമ്മ്യൂണിറ്റി കേന്ദ്രീകൃത ബ്രാന്റിലേക്ക് ഏകീകരിച്ച് ‘ആഡ്കോപ്’ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. നൂറിലധികം സ്റ്റോറുകള്‍ യോജിപ്പിച്ചുള്ള ഈ നീക്കം യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങളും അബുദാബിയിലെ എല്ലാ പ്രദേശങ്ങളിലും പുതമ നിറഞ്ഞ അന്തരീക്ഷത്തില്‍ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നല്ല സേവനത്തോടെ,താങ്ങാവുന്ന വിലയില്‍ നല്‍കുക എന്ന ലക്ഷ്യവും സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ്.
അല്‍ഐനില്‍ ‘ആഡ്കോപ്’ അതിന്റെ ഏകികൃത ഐഡന്റിറ്റി ഔദ്യോഗികമായി ആരംഭിച്ചു കൊണ്ടുള്ള ചടങ്ങില്‍ അല്‍ ഐന്‍ കോപ്പ്,എര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ മുപ്പത്തിനാല് ബ്രാഞ്ചുകള്‍ റീബ്രാന്‍ഡിങ് ചെയ്തതായി ആഡ്കോപ് സിഇഒ ബെര്‍ട്രാന്‍ഡ് ലൂമയ് പറഞ്ഞു. അല്‍ഐനില്‍ റീബ്രാന്‍ഡിങ്ങിനും മൂവ്വായിരം മണിക്കൂര്‍ സ്റ്റാഫ് പരിശീലനത്തിനുമായി അഞ്ചു ദശലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെട്ട സേവനത്തിനു പുറമെ ആയിരത്തിമുന്നൂറിലധികം ഉത്പന്നങ്ങളുടെ വില സ്ഥിരമായി കുറക്കുകയും, ഇരുന്നൂറ്റി അമ്പത് ദിര്‍ഹത്തിനോ,അതിനു മുകളിലോ വിലയില്‍ ആഡ്കോപ്പില് നിന്നും ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അമ്പതു ദിര്‍ഹത്തിന്റെ ക്യാഷ് ബാക്ക് വൗച്ചര്‍ ലഭ്യമാകുന്ന ഓഫറും റിലോഞ്ചിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് കുടുംബങ്ങള്‍ക്ക് ദൈനംദിന അവശ്യ സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കന്‍ സഹായകമാകുന്നു. കൂടാതെ ആഡ്കോപ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ആദ്യം നടത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങിനു മുപ്പതു ശതമാനം വിലക്കുറവും ലഭിക്കുന്നതാണ്.
ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല,നല്ല പരിചരണം, കരകൗശല വൈദഗ്ധ്യം,അവര്‍ക്കു വേണ്ട ഉത്പന്നങ്ങള്‍ വിശ്വാസനീമായ കേന്ദ്രങ്ങളേയും വിധാരണക്കാരേയും കണ്ടെത്തി അവരില്‍ നിന്നും നേരിട്ട് എത്തിക്കുക എന്നതും അതിലുപരി പ്രാദേശികവും ജൈവ ഉത്പന്നങ്ങളും കൃഷിക്കാരില്‍നിന്നും നേരിട്ട് എടുത്ത് ലഭ്യമാക്കുക എന്നതും ആഡ്കോപ്പിന്റെ ലക്ഷ്യമാണെന്നും ഈ പ്രവത്തനം വെറും സൗദര്യാത്മകമല്ല മറിച്ചു സമൂഹത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും സിഇഒ അഭിപ്രായപ്പെട്ടു.
സമൂഹത്തിനു പ്രഥമ പരിഗണന നല്കുന്ന സമീപനത്തിനനുസൃതമായി യുഎഇ പൗരന്മാര്ക്ക് അബുദാബി മുനിസിപ്പാലിറ്റിയുടെ സബ്സിഡിയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയും ആഡ്കോപ്പിന്റെ ശാഖകളിലുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ശാഖകളിലും മുനിസിപ്പാലിറ്റി പിന്തുണയുള്ള ഇനങ്ങള്‍ക്കായി പ്രത്യേക പ്രദര്‍ശന സ്ഥലവുംനല്കിയിട്ടുണ്ട്.