
അബുദാബിയില്‍ എട്ട് മത്സ്യവില്പന ശാലകള്‍ക്ക് പിഴ
അബുദാബി: അബുദാബിയുടെ സമ്പന്നവും സുസ്ഥിരവുമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അല്‍ മഖ്ത മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. അബുദാബി പോലീസും സാംസ്കാരിക,ടൂറിസം വകുപ്പും സംയുക്തമായാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമ്പൂര്‍ണ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കും നവീകരണത്തിനും ശേഷമാണ് പുതുമോടിയോടെ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നത്. അല്‍ മഖ്ത മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് തലസ്ഥാനത്തെ പ്രധാന സാംസ്കാരിക സ്മാരകങ്ങളായ അല്‍ മഖ്ത ടവര്‍,അല്‍ മഖ്ത കെട്ടിടം,അല്‍ മഖ്ത പാലം എന്നിവ അടുത്തറിയാനാകും.