
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അല്‍ഐന്‍: പുതിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അല്‍ഐനില്‍ പുതിയ എമര്‍ജന്‍സി കേന്ദ്രം. അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ ഫലപ്രദവും പ്രാദേശികവുമായ തീരുമാനമെടുക്കാന്‍ സാധ്യമാകുന്നതാണ് പുതിയ കേന്ദ്രം. രാജ്യത്തിന്റെ പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിന് വിവിധ പങ്കാളികളുമായും ഏകോപനം ശക്തിപ്പെടുത്തും. അബുദാബിയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കിലെടുത്ത് ഫീല്‍ഡ് ഏകോപന ശേഷി വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. പുതിയ കേന്ദ്രം വേഗത്തിലുള്ള പ്രതികരണ സമയവും അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ ഫലപ്രദവും പ്രാദേശികവുമായ തീരുമാനമെടുക്കലും പ്രാപ്തമാക്കും. അല്‍ഐനില്‍ ഇത്തരമൊരു സെന്റര്‍ ആരംഭിച്ചത് തന്ത്രപരമായ നാഴികക്കല്ലാണെന്ന് എഡിസിഎംസിയിലെ റെസ്പോണ്‍സ് ആന്‍ഡ് റിക്കവറി സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ഹമറെയിന് അല്‍ ദഹേരി പറഞ്ഞു. സംയോജിതവും നൂതനവും ഫലപ്രദവുമായ ഒരു അടിയന്തര മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കുക എന്ന അബുദാബി സര്‍ക്കാരിന്റെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ കേന്ദ്രം അല്‍ ഐനിലെ ഫീല്‍ഡ് ഏകോപനം വ്യാപിപ്പിക്കുകയും ഏത് അടിയന്തര ഘട്ടങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും.