
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
അബുദാബി: യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമിയുടെ അതിഥിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മീലാദുന്നബിയോടനുബന്ധിച്ച് അബൂദാബിയില്‍ ഒരുക്കിയ മൗലിദുന്നബവി മജ്ലിസിലാണ് അബ്ബാസലി ശിഹാബ് തങ്ങള്‍ അതിഥിയായി പങ്കെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പണ്ഡിതരും, സാദാത്തുക്കളും പങ്കെടുത്ത മൗലിദുന്നബവി പരിപാടി സംഘാടനം കൊണ്ടും പ്രമുഖരുടെ സാന്നിധ്യത്താലും ശ്രദ്ധേയമായി. അലി അല്‍ ഹാഷിമിയും, അബ്ബാസലി ശിഹാബ് തങ്ങളുടെ വലിയ സഹോദരന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും തമ്മിലുണ്ടായിരുന്ന സ്നേഹ ബന്ധവും സൗഹൃദവും സദസില്‍ അലി അല്‍ ഹാഷിമി സ്മരിച്ചു. കേരളത്തോടും, കേരളത്തിലെ പണ്ഡിതരോടും, സാദാത്തീങ്ങളോടുമുള്ള യുഎഇ ഭരണാധികാരികളുടെയും പൗരന്മാരുടെയും സൗഹൃദവും സഹകരണവും അതിഥികള്‍ പ്രത്യേകം പരാമര്‍ശിച്ചു.