
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: വാഫി അലുംനി അസോസിയേഷന് അഹ്ലന് റമസാന്‍ സംഗമവും പ്രാര്‍ത്ഥനാ സദസും അല്‍ജീല്‍ സെന്റര്‍ വിദ്യാര്‍ഥികളുടെ കലാമേളയും ഇന്ന് വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി,ഡോ.മുഹമ്മദലി വാഫി ചെമ്പുലങ്ങാട് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അബൂദാബിയിലെ മത-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിജയകരമായി ഒരുവര്‍ഷം പിന്നിടുന്ന അല്‍ജീല്‍ സെന്റര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ഇസ്ലാമിക കലാ വിരുന്ന് ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കും. മഗ്രിബ് നിസ്കാരത്തിനു ശേഷം നടക്കുന്ന കെ.മുഹമ്മദ് ഈസയുടെ പേരിലുള്ള പ്രാര്‍ത്ഥനാ സദസിലും അഹ്ലന് റമസാന്‍ സംഗമത്തിലും പ്രമുഖര്‍ പങ്കെടുക്കും.