
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
അബുദാബി : ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി അബുദാബിയിലെ അല്‍ വത്ബ മേഖലയില്‍ ജനുവരി 10 മുതല്‍ ഫെബ്രുവരി 28 വരെ അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ വത്ബ ഈത്തപ്പഴ ഫെസ്റ്റിവല്‍ നടക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോ ര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഉത്സവം നടക്കുന്നത്. ഖലാസ്, ഫര്‍ദ്, ദബ്ബാസ് ബൗമാന്, ഷിഷി, സാംലി എന്നീ ആറ് ഇനങ്ങളിലായി ഈന്തപ്പഴം പാക്കേജിംഗിനായി 12 മത്സരങ്ങള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. 2 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 120 സമ്മാനങ്ങള്‍ നല്‍കും. കൂടാതെ, ഒരു പരമ്പരാഗത മാര്‍ക്കറ്റ് ഈന്തപ്പഴങ്ങള്ക്കായി സമര്‍പ്പിച്ചിരിക്കുന്ന കടകളും അനുബന്ധ വ്യവസായങ്ങളും കാര്‍ഷിക ഉപകരണങ്ങളും ഈന്തപ്പന തൈകളും ഉള്‍പ്പെടുന്ന ഔട്ട്ലെറ്റുകളും പ്രദര്‍ശിപ്പിക്കും.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദര്‍ശനങ്ങള്‍ ഉള്‍കൊണ്ട് ഈന്തപ്പനകളുടെ സുസ്ഥിര കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് ഉത്സവം ലക്ഷ്യമിടുന്നത്. ഈന്തപ്പഴങ്ങളുടെയും അനുബന്ധ വ്യവസായങ്ങളുടെയും ഉല്‍പ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കാനും ഇത് ഗുണകരമാവും. അതേസമയം ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അതിന്റെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികളെ ഇത് പിന്തുണയ്ക്കുന്നു. ഇമാറാത്തി, അന്തര്‍ദേശീയ ഈന്തപ്പഴങ്ങളും അവയുടെ ഡെറിവേറ്റീവുകളും വിപണനം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോമായി മേള മാറും. യുഎഇയുടെ കാര്‍ഷിക പൈതൃകം സംരക്ഷിക്കുന്നതിനുമപ്പുറം, കര്‍ഷകര്‍ തമ്മിലുള്ള വൈദഗ്ധ്യ കൈമാറ്റവും ഫെസ്റ്റിവല്‍ പ്രോത്സാഹിപ്പിക്കുന്നു.