
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
കുവൈത്ത് സിറ്റി : കുവൈത്ത് ഇറാന് സമുദ്രതിര്‍ത്തിയില്‍ കപ്പലപകടത്തില്‍ കണ്ണൂര്‍ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ സുരേഷിനെ (26) കാണാതായിട്ട് 25 ദിവസം. കുവൈത്ത് തീരത്ത് ഇറാന് വ്യാപാര കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര് മരണപ്പെട്ടിരുന്നു. അമലിനെ കുറിച്ചുള്ള വിവരത്തിനായി ഡിഎന്‍എ പരിശോധനക്കായി കുവൈത്ത് എംബസി അധികൃതര്‍ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നു സാമ്പിള്‍ അയച്ചു കൊടുത്തിരുന്നെങ്കിലും മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അമലിന്റെ കുടുംബം പറയുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന് മുഖ്യമന്ത്രി പിണറായി വിജയന്, കണ്ണൂര്‍ എംപി കെ.സുധാകരന് വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ അമലിന്റെ പിതാവ് കോട്ടയില്‍ സുരേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്.
25 ദിവസമായിട്ടും അമലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാല്‍ കുടുംബം കണ്ണീരിലാണ്. കപ്പലില്‍ ട്രെയിനിങ് തുടങ്ങിയിട്ട് അമല്‍ എട്ടുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അപകടം സംഭവിച്ചത്. 9 മാസമാണ് ട്രെയിനിങ് പിരീഡ് അതിനുശേഷമാണ് ജോലിയില്‍ സ്ഥിരപെടുത്തുക.