
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
യു എ ഇയിലെ മികച്ച എട്ടു ടീമുകള്‍ നാളെ (ഞായര്‍) ബൂട്ടണിയും
ഫുജൈറ: മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിക്കുന്ന എട്ടാമത് അമീന് പുത്തൂര്‍ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ഫുജൈറ ഫുജൈറ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശന ചടങ്ങ് കെഎംസിസി ഓഡിറ്റോറിയത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേത്രത്തില്‍ നടന്നു. കേരള എക്സ്പാട്രിയേറ്റ് ഫുട്ബോള്‍ അസോസിയേഷന് (KEFA) റാങ്കില്‍ ഉള്‍പ്പെട്ട സക്സസ് പോയിന്റ് കോളേജ് എഫ് സി, യുനൈറ്റഡ് എഫ് സി കാലിക്കറ്റ്, ബിന്‍ മൂസ ഗ്രൂപ്പ് എഫ് സി, കോര്‍ണര്‍ വേള്‍ഡ് എഫ് സി, ഫ്രാങ് ഗള്‍ഫ് അഡ്വക്കേറ്റ്സ്, അബേര്ക്കോ ഫ്രയ്ത് എഫ് സി, അല്‍ സബാഹ് ഹസ്റ്റേഴ്സ്, കീനെസ് എഫ് സി എന്നീ പ്രഗല്ഭ എട്ടു ടീമുകള്‍ തമ്മിലാണ് ഓള് ഇന്ത്യ ലെവന്‍സ് മത്സരം നടക്കുക. കെഫയുടെ 2025 ലെ പ്രഥമ ലെവെന്സ് മത്സരമാണ് ഇതെന്നും ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ വരുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഫുജൈറ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.