
ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമു ട്രെയിന്‍: സമയം പരിഷ്കരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കൊച്ചി: സിനിമാ താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ താര സംഘടനയായ അമ്മയെ നയിക്കാന്‍ വനിതകള്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുത്തു. ട്രഷറര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉണ്ണി ശിവപാലും ജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തലെയയും ലക്ഷ്മി പ്രിയയെയും തെരഞ്ഞെടുത്തു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചു. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന് എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു.
ആകെ 504 അംഗങ്ങളില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. 233 പേര് വനിതകളാണ്. മൂന്ന് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനക്കിടയില്‍ നിരവധി ആരോപണങ്ങള്‍ക്കും വിവാദങ്ങള്ക്കിടയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ശ്വേത മേനോനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണ വിധേയരായവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജോയ് മാത്യു ഉയര്‍ത്തിയ ആവശ്യം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരേയാണ് പ്രതിഷേധമുണ്ടായത്. തര്‍ക്കം മൂത്തതോടെ ബാബുരാജ് പത്രിക പിന്‍വലിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്കിയ ജഗദീഷ് അവസാനഘട്ടത്തില്‍ പിന്‍വലിക്കുകയായിരുന്നു. ജോയ് മാത്യുവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും നോമിനേഷന് തള്ളിയതോടെ മത്സരരംഗത്തുനിന്നും പുറത്തായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തിനായി പത്രിക നല്കിയ നവ്യാ നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. യുവതാരങ്ങള്‍ അടക്കം നിരവധി പേര് വോട്ടെടുപ്പില്‍ നിന്നും മാറിനിന്നിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ‘അമ്മ’ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി സിദ്ദിഖും അടങ്ങുന്ന പുതിയ കമ്മിറ്റി ചുമതലയേറ്റത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും, സിദ്ദിഖ്, ബാബു രാജ് തുടങ്ങിയവര്‍ക്കെതിരെ സ്ത്രീപീഡന കേസുകള്‍ വന്നതും സംഘടനയെ വെട്ടിലാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഭരണസമിതി രാജിവെക്കുകയായിരുന്നു. ശ്വേതാ മേനോന് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതില്‍ സൂപ്പര്‍ താരങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.