ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ചേലാട്ടിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡന്റ് സിപി മുസ്തഫ ഡോ.അന്‍വര്‍ അമീനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. റിയാദിലെ കെഎംസിസിയുടെ സാമൂഹ്യ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്വപ്ന തുല്യമായ സഊദിയുടെ വികസന മുന്നേറ്റം പ്രവാസികള്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നും നിക്ഷേപ രംഗത്തും തൊഴില്‍ മേഖലയിലുമുള്ള സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,വൈസ് പ്രസിഡന്റ് അഷ്റഫ് കല്പകഞ്ചേരി,കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കെകെ കോയാമുഹാജി,മുഹമ്മദ് വേങ്ങര,കോഴിക്കോട് ജില്ലാ ട്രഷറര്‍ റാഷിദ് ദയ,ഹനീഫ കല്പകഞ്ചേരി,ഉമ്മര്‍ കൂള്‍ടെക്,ഹംസത്ത് അലി പനങ്ങാങ്ങര പങ്കെടുത്തു.


