
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: അബുദാബിയില്‍ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിയമസാധുത നല്കാന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പകള്‍ ഇളവ് പ്രഖ്യാപിച്ചു. എമിറേറ്റിലെ എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്. ഈ മാസം മുതല്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷത്തെ ഗ്രേസ് പിരീഡ്, ആവശ്യമായ പെര്‍മിറ്റുകള്‍ നേടിയുകൊണ്ട് എല്ലാ കെട്ടിട ഉടമകള്‍ക്കും അവരുടെ കെട്ടിടങ്ങളും സൗകര്യങ്ങളും നിയമവിധേയമാക്കാന്‍ ഇളവില്‍ സാവകാശം നല്കുന്നു.
അതോടൊപ്പം കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയും എമിറേറ്റിനുള്ളില്‍ ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതും ഉറപ്പാക്കാനും നിയമം കൊണ്ട് അധികൃതര്‍ ലക്ഷ്യമിടുന്നു. പ്രോപ്പര്‍ട്ടി ഉടമകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമം നടപ്പിലാക്കുന്നത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഏതെങ്കിലും കെട്ടിട ഉടമകള്‍ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ പരിഹരിക്കുന്നതിന് ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. എല്ലാ കെട്ടിടങ്ങളിലും താമസിക്കുന്നവരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി പതിവ് പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.