
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: മുസ്്ലിംലീഗ് നേതാവും കൊണ്ടോട്ടി മണ്ഡലം മുന്‍ നിയമസഭാംഗവുമായ കെ.മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി,ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ എന്നിവര്‍ അനുശോചിച്ചു. താഴേക്കിടയില്‍ നിന്നും വളര്‍ന്നുവന്ന് അടിസ്ഥാന വര്‍ഗത്തോടൊപ്പം നിലകൊണ്ട നേതാവായിരുന്നു മുഹമ്മദുണ്ണി ഹാജി. മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ തിളക്കവും സാമൂഹ്യ പ്രവര്‍ത്തനത്തിലെ ജനകീയ പ്രതിബദ്ധതയും അടയാളപ്പെടുത്തിയ നേതാവായ മുഹമ്മദുണ്ണി ഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.