
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: യുഎഇയില്‍ ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്. മയക്കുമരുന്ന് കടത്തും കള്ളക്കടത്തും ചെറുക്കുന്നതിനും ലഹരിക്ക് അടിമകളായവരുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും മേല്‍നോട്ടം വഹിക്കുന്നതിനും ഈ ഏജന്‍സിക്ക് ഉത്തരവാദിത്തമുണ്ട്. ശൈഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് അധ്യക്ഷനായ അതോറിറ്റി, മയക്കുമരുന്നും അനുബന്ധ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. നിയമവിരുദ്ധ മയക്കുമരുന്നുകളുടെ വില്‍പ്പന തടയുന്നതിന് മറ്റ് ഏജന്‍സികളുമായി ബന്ധപ്പെടുന്നതും അതോറിറ്റിയുടെ ഉത്തരവാദിത്തമായിരിക്കും. കള്ളക്കടത്ത്, വിതരണ ശൃംഖലകള്‍ ട്രാക്ക് ചെയ്ത് മയക്കുമരുന്ന് കടത്ത് തടയുക, രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുന്നതിന് സുരക്ഷാ, ജുഡീഷ്യല്‍ അധികാരികളുമായി ഏകോപിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്നു. യുഎഇ മന്ത്രിസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര ഫെഡറല്‍ സ്ഥാപനമായ ഈ സ്ഥാപനം, നിയമവിരുദ്ധമായ മരുന്നുകള്‍ രാജ്യത്തേക്ക് കടത്തുകയോ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യുന്നത് തടയുന്നതിന് മറ്റ് ദേശീയ ഏജന്‍സികളുമായി അടുത്ത് പ്രവര്‍ത്തിക്കും. വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുകയും അതോറിറ്റിയുടെ മറ്റൊരു ലക്ഷ്യമാണ്. രാസവസ്തുക്കളുടെ നിയമാനുസൃത ഉപയോഗം ഉറപ്പാക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനും ലൈസന്‍സിംഗ് സംവിധാനങ്ങള്‍, വ്യാപാരം, സംഭരണ വ്യവസ്ഥകള്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.