
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഷാര്‍ജ: രക്തസാക്ഷികളായ കാസര്‍കോട് കല്യോട്ട് ശരത്ലാല്,കൃപേഷ് എന്നിവരുടെ ഓര്‍മദിനത്തില്‍ കാസര്‍കോട് ഷാര്‍ജ യൂത്ത്വിങ് അനുസ്മരണ ഗാനം പുറത്തിറക്കി. ഇന്‍കാസ് ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ.വൈഎ റഹീം പ്രകാശനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ മുന്‍ സെക്രട്ടറി ബി.ബിനോയ് രചിച്ച ഗാനത്തിന് ദിവാകരന് കുറ്റിക്കോലാണ് ഈണമിട്ടത്. സാജന് ജോണ്‍,ധന്യ സുഭാഷ് എന്നിവരാണ് ഗായകര്‍. ജോയ് മാധവം ഓര്‍ക്കസ്ട്രേഷനും അരുണ്കുമാര്തച്ചങ്ങാട് ഏകോപനവും നിര്‍വഹിച്ചു.