
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞന് എആര്‍ റഹ്മാന് നയിക്കുന്ന സംഗീത വിരുന്ന് 21ന് റിയാദിലെ ദീറാബ് പാര്‍ക്കില്‍ നടക്കും. റഹ്മാനോടൊപ്പം പ്രമുഖ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും. മുപ്പതിനായിരത്തിലധികം പേര്‍ക്ക് ഒരേ സമയം പരിപാടി ആസ്വദിക്കാവുന്ന രീതിയിലാണ് സംഘാടകരായ വിഷ്വലൈസ് ഇവന്റ്സ് വേദി ഒരുക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രമുഖ നടനും അതിഥിയായി എത്തുമെന്ന് വിഷ്വലൈസ് ഇവന്റ്സ് ചെയര്മാന് വേലു റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലു മണി മുതല്‍ പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കും. ആറ് മണിക്ക് ആരംഭിക്കുന്ന ഷോ രാത്രി 12 മണിയോടെയാണ് അവസാനിക്കുക. ആറു വയസിന് താഴെ പ്രായമുള്ളവര്‍ക്ക് സൗജന്യ പ്രവേശനവും അനുവദിക്കും. ജനറല്‍,ബ്രോണ്‍സ്,സില്‍വര്‍,ഗോള്‍ഡ്,പ്ലാറ്റിനം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ ലഭിക്കുക. riyadh.platinumlist.net എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ലഭ്യമാണ്. അഭിഷേക് ഫിലിംസിന്റെയും വൈറ്റ് നൈറ്റ്സിന്റെയും ബാനറില്‍ നടക്കുന്ന പരിപാടിക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വിഷ്വലൈസ് ഇവെന്റ്സ് സിഒഒ നിതിന്‍,നൗഫല്‍ പുവകുര്ശി,ധനീഷ് ചന്ദ്രന്,താജു അയ്യാരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.