
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ക്വെയ്റോ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയെ സുസ്ഥിര വികസനത്തിലെ പ്രമുഖ അറബ് വ്യക്തിത്വ അവാര്‍ഡ് നല്കി അറബ് ലീഗ് ആദരിച്ചു. ‘അറബ് മേഖലയിലെ സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ക്വെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് സുസ്ഥിരതാ ദിന ചടങ്ങില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്ത് അവാര്‍ഡ് സമ്മാനിച്ചു.
അറബ് സുസ്ഥിര വികസന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സാമ്പത്തിക,സാമൂഹിക,പാരിസ്ഥിതിക മേഖലകളില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അറബ് ലോകമെമ്പാടും വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുടെയും ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും വെളിച്ചത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ പ്രസക്തിയും അദ്ദേഹം വിവരിച്ചു. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ അറബ് രാജ്യങ്ങളുടെയും വിവിധ പങ്കാളികളുടെയും നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന മാധ്യമ എഞ്ചിനായി മാറുക എന്നതാണ് അറബ് സുസ്ഥിരതാ ദിനത്തിന്റെ ലക്ഷ്യമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റിലെ സുസ്ഥിര വികസന,അന്താരാഷ്ട്ര സഹകരണ വകുപ്പ് ഡയരക്ടര്‍ അംബാസഡര്‍ ഡോ.നദ അല്അജേസി പറഞ്ഞു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന അറബ് അന്തരീക്ഷം സൃഷ്ടിക്കാനും ഇത് ശ്രമിക്കുന്നുവെന്നും അറബ് മേഖലയ്ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അറിവ്,വൈദഗ്ധ്യം,മികച്ച രീതികള്‍,അനുഭവങ്ങള്‍ എന്നിവ കൈമാറുന്നതിനുള്ള വേദി ഇതിലൂടെ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ ലോകത്ത് നിരന്തരമായ മാറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ജനങ്ങളെ സേവിക്കുകയും അവരെ ശാക്തീകരിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യന്ന മികച്ച പാരിസ്ഥിതിക രീതികള്‍ നടപ്പിലാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആത്മാര്‍ത്ഥമായി ഒരുമിച്ച് പ്രവര്ത്തിക്കുണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫുജൈറ സര്‍ക്കാരും ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സും തമ്മില്‍ നിരവധി സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. സുസ്ഥിരതയുടെ മേഖലയിലെ നിരവധി വിശിഷ്ട വ്യക്തികളെ ആദരിച്ചു. അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് അല്‍ യമഹി, ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയരക്ടര്‍ അഹമ്മദ് ഹംദാന്‍ അല്‍ സെയൂദി,ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് ഓഫീസ് ഡയരക്ടര്‍ ഹംദാന്‍ കരം അല്‍ കഅ്ബി,ഫുജൈറ പരിസ്ഥിതി അതോറിറ്റി ഡയരക്ടര്‍ എഞ്ചിനീയര്‍ അസീല അല്‍ മുഅല്ല എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.