
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കൈ്വറോ: ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ സേനയുടെ സംരക്ഷണത്തോടെ ജൂത കുടിയേറ്റ സംഘം അല്‍ അഖ്സ പള്ളിയില്‍ പ്രകോപനപരമായ ആചാരങ്ങള്‍ നടത്തിയ സംഭവത്തെ അറബ് പാര്‍ലമെന്റ് ശക്തമായി അപലപിച്ചു. ഇസ്രാഈല്‍ നടപടി ജറുസലേമിലെ ചരിത്രപരവും നിയമപരവുമായ സ്ഥിതിയുടെ ലംഘനവും മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് അറബ് പാര്‍ലമെന്റ് വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ സംഘര്‍ഷത്തെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന മതപരമായ പ്രശനമായി മാറാന്‍ സാധ്യതയുണ്ടെന്ന് അറബ് പാര്‍ലമെന്റ് മുന്നറിയിപ്പ് നല്കി. ഗസ്സയിയിലെ വംശഹത്യയുടെയും വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കല്‍,കുടിയിറക്കല്‍ നയത്തിന്റെയും തുടര്‍ച്ചയാണ് ഈ ലംഘനങ്ങളെന്നും ഇസ്രാഈല്‍ സര്‍ക്കാര്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തമേല്‍ക്കണമെന്നും ഫലസ്തീന് ജനതയ്ക്കും പുണ്യസ്ഥലങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന് ജനതയുടെ അവകാശത്തെ പിന്തുണയ്ക്കുന്ന ഉറച്ച നിലപാട് അറബ് പാര്‍ലമെന്റ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ നഗരത്തിന്റെ അടയാളങ്ങളും സംസ്കാരവും മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്നും അറബ് പാര്‍ലമെന്റ് വക്താവ് പറഞ്ഞു.