
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
തിരുവനന്തപുരം: അര്‍ജന്റ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ മുന്നില്‍ നിര്‍ത്തിയുള്ള ഈ കളിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശ്രമം ആണോ എന്ന് അന്വേഷിക്കണം. നേരത്തെ 40 കോടിയോളം രൂപയായിരുന്നു പ്രതിഫലമായി അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്നിപ്പോള്‍ 130 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞ് സ്പോണ്സര് വരുമ്പോള്‍ ഇതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഗൂഢാലോചന ഉണ്ടോയെന്ന് കൃത്യമായി അന്വേഷിക്കണമെന്നും വി ടി ബല്‍റാം പറഞ്ഞു. ഇത്രയും പണം എവിടെ നിന്ന് സമാഹരിച്ചു എന്നതും അന്വേഷിക്കണം. ഈ വിഷയത്തില്‍ കായികമന്ത്രിക്ക് കൃത്യമായ വ്യക്തതയില്ല. സ്പോണ്‍സറുടെ താല്പര്യത്തിന് മന്ത്രി നിന്നുകൊടുക്കുന്ന കാഴ്ചയാണ്. ഇതിലെ രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കണം. സ്പോണ്‍സറുടെ പശ്ചാത്തലം മന്ത്രി മനസ്സിലാക്കണം. വേള്‍ഡ് കപ്പ് അടുത്തിരിക്കുന്ന സമയത്ത് അര്‍ജന്റ്റീന ടീമോ മെസ്സിയോ കേരളത്തിലേക്ക് വന്നു കളിക്കാനുള്ള സാധ്യതയില്ലെന്നും ബല്‍റാം പറഞ്ഞു. അതിനിടെ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. മെസ്സിയെ ക്ഷണിച്ചതിന്റെയും പണം ചെലവഴിച്ചതിന്റെയും രേഖകള്‍ മന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവരാവകാശ രേഖകള്‍ പ്രകാരമാണ് മന്ത്രിയുടെ സ്പെയിന് സന്ദര്‍ശനത്തെക്കുറിച്ചും സര്‍ക്കാര്‍ ചെലവിനെക്കുറിച്ചും പൊതുസമൂഹം അറിഞ്ഞത്. അര്‍ജന്റീന ടീമും കേരളവുമായുള്ള കരാര്‍ രേഖകള്‍ ഇതുവരെ മന്ത്രിയോ കായിക വകുപ്പോ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.