
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ആതവനാട് പഞ്ചായത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ സംഗമമായ ആതവനാട് ഫെസ്റ്റ് ഫെബ്രുവരി രണ്ടിന് ദുബൈ അല്‍ ഖിസൈസിലെ അല്‍ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ദുബൈ കെഎംസിസി ആതവനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സംഗമത്തില്‍ പഞ്ചായത്തിലെ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ്,വടംവലി,മെഹന്തി ഫെസ്റ്റ്,കിഡ്സ് ഫെസ്റ്റ്,ഫാമിലി ഫെസ്റ്റ്,മെഹഫില്‍ അബുദാബി നയിക്കുന്ന ഇശല്‍ നൈറ്റ് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: ഷാക്കിര്‍ മുഞ്ഞക്കല്‍ 0565377070,നാസര്‍ എംകെ 0508860066.