
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: തിരുന്നാവായ പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച ‘മീറ്റ് &ഗ്രീറ്റ്’ പ്രവര്‍ത്തക സംഗമം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസ്കര്‍ സിപി അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് സാദിഖ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹംസഹാജി പാറയില്‍ തഹല്ലുഫ് പദ്ധതി അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,ട്രഷറര്‍ അഷ്റഫ് അലി പുതുക്കൂടി,സെക്രട്ടറിമാരായ ഷാഹിദ് ചെമ്മുക്കന്‍,മുനീര്‍ എടയൂര്‍,എംകെ സിറാജ്,തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അസ്കര്‍ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിലെ വിജയികളെ മണ്ഡലം സെക്രട്ടറി ടിവി സമദ് പ്രഖ്യാപിചു. ഷുഹൈബ് കെ,അലി ആലുക്കല്‍,കുഞ്ഞു ടികെ,കലാം സി,ഇസ്മായീല്‍ സികെ,അന്‍സാര്‍ എന്‍പി,മുക്താര്‍ സിപി,റഹ്മാന് ടിപി,റഷീദ് വിപി നേതൃത്വം നല്കി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് വളപ്പില്‍ സ്വാഗതവും ട്രഷറര്‍ അസ ര്‍ മൊയ്ദീന് നന്ദിയും പറഞ്ഞു.