
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: പരിസ്ഥിതി ഏജന്‍സി അബുദാബി (ഇഎഡി) അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി സംരക്ഷണം,പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കല്‍,സുസ്ഥിരത പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇഎഡിയുടെ പദ്ധതികള്‍ പ്രതിനിധി സംഘത്തിലെ ഡോ. ശൈഖ സാലിം അല്‍ ദഹേരി വിശദീകരിച്ചു. ജബല്‍ ഹഫീത് നാഷണല്‍ പാര്‍ക്ക്,അറേബ്യന്‍ ഒറിക്സ് പ്രൊട്ടക്റ്റഡ് ഏരിയ എന്നിങ്ങനെ 19 കര,സമുദ്ര സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ശൈഖ് സായിദ് സംരക്ഷിത മേഖല പരിപാലിക്കുന്നതില്‍ ഇഎഡിയുടെ പങ്ക് അവര്‍ എടുത്തുപറഞ്ഞു. അല്‍ ഐന്‍ മേഖലയില്‍ പ്രകൃതിദത്ത മേച്ചില്‍പ്പുറങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഇഎഡിയുടെ സംരംഭങ്ങളെക്കുറിച്ച് ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് ആശയങ്ങള്‍ പങ്കുവച്ചു.