
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ഷാര്‍ജ: സ്വയം പര്യാപ്തതയും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ആദ്യ വില്ല പ്രൊജക്റ്റ് പൂര്‍ത്തിയാക്കി ഷാര്‍ജ ഗവണ്മെന്റ് മതകാര്യ വകുപ്പ്.
മസ്ജിദുകളോട് ചേര്‍ന്നും പ്രധാന മേഖലകളിലും നിരവധി ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ ഷാര്‍ജ മതകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. വില്ല പ്രൊജക്റ്റ് ഇത് ആദ്യ സംരംഭവും. ഒമ്പത് മില്യനിലധികം ദിര്‍ഹം ചെലവഴിച്ചാണ് ആദ്യ വില്ല പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3,623 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് വില്ലകള്‍ നിര്‍മ്മിച്ചത്. മത കാര്യ മന്ത്രാലയത്തിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് വകുപ്പിനാണ് കെട്ടിടങ്ങളുടെയും വില്ലകളുടെയും ഭരണ നിര്‍വ്വഹണ ചുമതല. ഷാര്‍ജ മുഗൈദിര്‍ സബര്‍ബിലെ അല്‍ റിഫ പ്രദേശത്താണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത്. താമസിയാതെ വില്ലകള്‍ ആവശ്യക്കാര്‍ക്ക് താമസത്തിന് നല്‍കും. എളുപ്പത്തില്‍ എത്തിച്ചേരാനാവും വിധം ഗതാഗത സംവിധാനമുള്ള മേഖലയാണ് അല്‍ റിഫ. നവീന നിര്‍മ്മാണ രീതി ഉപയോഗിച്ച സൗകര്യപ്രദമായതാണ് വില്ലകള്‍. ഏഴ് റെസിഡന്‍ഷ്യല്‍ വില്ലകളാണ് ഈ പദ്ധതിയിലുള്ളത്. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും സാമൂഹ്യ, മാനുഷിക, ജീവകാരുണ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും വരുമാനം ഉപയോഗപ്പെടുത്തും. ഷാര്‍ജ മതകാര്യ വകുപ്പിന്റെ സുപ്രധാന റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൊന്നായി വില്ല പ്രൊജകറ്റ് കണക്കാക്കപ്പെടുന്നു. വിവിധ പ്രവര്‍ത്തന ലക്ഷ്യവുമായി മതകാര്യ വകുപ്പ് ഈയിടെ ആരംഭിച്ച ‘റായ്ദ്’ സെന്ററിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനായി വില്ലകളിലൊന്ന് ഉപയോഗപ്പെടുത്തും. സുസ്ഥിര വികസനത്തിനായുള്ള വകുപ്പിന്റെ സവിശേഷ പദ്ധതികളാണ് റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍. നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പദ്ധതികളുടെ നിര്‍മ്മാണം.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ധന സഹായം നല്കുന്നു. എമിറേറ്റിലെ നഗര, ജനസംഖ്യാ വളര്‍ച്ചക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ളതും സൂക്ഷ്മവുമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ സവിശേഷമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് മതകാര്യ വകുപ്പിന്റെ ഓരോ പദ്ധതികളും.