
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
ഷാര്‍ജ: ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജക്ക് (എയുഎസ്) മികച്ച നേട്ടം. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനവുമായി 60 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോള തലത്തില്‍ 272ാം സ്ഥാനമാണ് എയുഎസ് നേടിയത്. ഈ നേട്ടം എയുഎസിനെ ലോകമെമ്പാടുമുള്ള മികച്ച 18 ശതമാനം സര്‍വകലാശാലകളില്‍ എത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ പ്രശസ്തി,അക്കാദമിക് മികവ്,ഫാക്കല്‍റ്റിക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രകടന സൂചകങ്ങളാണ് റാങ്കിങ്ങിനായി വിലയിരുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ഫാക്കല്‍റ്റിയില്‍ എയുഎസ് മൂന്നാം സ്ഥാനത്തും ലോക വിദ്യാര്‍ഥി വൈവിധ്യത്തില്‍ നാലാം സ്ഥാനത്തുമാണ് എയുഎസ്. യുഎഇയില്‍ ഈ മേഖലകളില്‍ എയുഎസ് ഒന്നാം സ്ഥാനത്താണ്.