കുവൈത്തില്‍ കെഎംസിസി-യുഡിഎഫ് വിജയാഘോഷം

അബുദാബി: ഓസ്ട്രേലിയയില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ബോണ്ടി ബീച്ച് വെടിവെപ്പ് സംഭവത്തെ യുഎഇ അപലപിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഓസ്ട്രേലിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും മന്ത്രാലയം ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ജൂത സമ്മേളനത്തിനിടെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. ഇത് നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായി. ഈ ക്രിമിനല്‍ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


