
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
ദുബൈ: തളിപ്പറമ്പ സര് സയ്യദ് കോളജ് അലുംനി അസോസിയേഷന് യുഎഇ ചാപ്റ്ററിന്റെ പ്രഥമ അച്ചീവ്മെന്റ് അവാര്‍ഡ് ദുബൈ ഡ്യൂട്ടി വൈസ് പ്രസിഡന്റും സ്കോട്ട ലൈഫ് മെമ്പറും അക്കാഫ് അസോസിയേഷന് ബോര്‍ഡ് അംഗവുമായ സി.ടി മുഹമ്മദ് റഫീഖിന് സമ്മാനിച്ചു. സ്കോട്ട ഇഫ്താര്‍ വിരുന്നില്‍ പ്രമുഖ വ്യവസായിയും അല്‍ മദീന ഗ്രൂപ്പ് എംഡിയും സ്കോട്ട മുഖ്യ രക്ഷാധികാരിയുമായ അബ്ദുല്ല പൊയില്‍ പുരസ്കാരം സമര്‍പിച്ചു. സ്കോട്ട പ്രസിഡന്റ് അബ്ദുന്നാസര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷംഷീര്‍ പറമ്പത്ത്കണ്ടി സ്വാഗതവും ട്രഷറര്‍ ഹാഷിം തൈവളപ്പില്‍ നന്ദിയും പറഞ്ഞു.