
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : യുഎഇയിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന് 2024-ലെ ഇത്തിസലാത്ത് എസ്.എം.ബി അവാര്‍ഡ് ലഭിച്ചു. ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ദുബൈ ജുമൈറ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ ആരോഗ്യരംഗത്ത് സുസ്ത്യര്‍ഹമായ സേവനം ചെയ്യുന്ന അഹല്യ ഗ്രൂപ്പ് യുഎഇയിലുടനീളം ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍ നടത്തി വരുന്നു.