
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : നഗരഭംഗി കാത്തുസൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു അബുദാബി നഗരസഭ ബോധവത്കരണ പരിപാടിക്ക് തുടക്കം. ‘എന്റെ നഗരം’ എന്ന പ്രമേയത്തിലാണ് ബോധവത്കരണ കാമ്പയിന്. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി,തദ്വീര് ഗ്രൂപ്പ്,ബവാബത്ത് അല്‍ഷര്‍ഖ് മാള്‍,ഫ്യൂച്ചര്‍ ലീഡേഴ്സ് സ്കൂള്‍,നാഷണല്‍ പെയിന്റ്സ്,ന്യൂ നാഷണല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിന്. ഇതിന്റെ ഭാഗമായി 53ാമത് ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു ബവാബത്ത് അല്‍ ഷര്‍ഖ് മാളില്‍ മൈ സിറ്റി ഈസ് മോര് ബ്യൂട്ടിഫുള്‍ എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചു.
നഗര സൗന്ദര്യം,ചെടികളുടെ പരിപാലനം,പൊതു-സ്വകാര്യ ഇടങ്ങള്‍,വീടുകള്‍,തെരുവുകള്‍ എന്നിവയുടെ സൗന്ദര്യവത്കരണം എന്നിവ പൊതുജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഇവ നഗരങ്ങളുടെ മൊത്തത്തിലുള്ള ഭംഗിയെയും പ്രതിച്ഛായയെയും ഗുണപരമായി പ്രതിഫലിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി കൃഷിയെക്കുറിച്ചുള്ള ശില്പശാലയും ഒരുക്കിയിട്ടുണ്ട്. നഗരത്തിന്റെ ആകര്‍ഷണം സജീവമായി നിലനിര്‍ത്താനും മലിനീകരണങ്ങളില്‍നിന്നും സംരക്ഷി ക്കാനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സായിദ്സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍ ഫ്യൂച്ചര്‍ ലീഡേഴ്സ് സ്കൂളില്‍ മൈ സിറ്റി ഈസ് മോര് ബ്യൂട്ടിഫുള്‍ പരിപാടി സംഘടിപ്പിച്ചു. ശരിയായ മാലിന്യ സംസ്കരണ രീതികളെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷി പ്പിക്കുന്നതില് സമൂഹത്തിന്റെ പങ്കിനെ കുറിച്ചും തദ്വീര് ഗ്രൂപ്പ് വിദ്യാഭ്യാസ ശില്പശാലയൊരുക്കി. മുസഫ ബസാര്‍ മാര്‍ക്കറ്റിലും മൈ സിറ്റി ഈസ് മോര് ബ്യൂട്ടിഫുള്‍ പരിപാടി നടന്നു. മുസഫ ബസാറിന്റെ ചുവരുകളില്‍ മ്യൂറല്‍ ആര്‍ട്ട് ഒരുക്കി നാഷണല്‍ പെയിന്റ്സും സൗജന്യ ആരോഗ്യ പരിശോധനകളും പൊതുജനാ രോഗ്യത്തെക്കുറിച്ചുള്ള ക്ലാസ്സുകളും നല്കി ന്യൂ നാഷണല്‍ മെഡിക്കല്‍ സെന്ററും പരിപാടിയില്‍ പങ്കാളികളായി.