
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: ഒരു വര്‍ഷത്തിനിടെ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ദീകരിച്ച ഏഴു വയസുകാരി, അബുദാബി ഇസ്ലാഹി സെന്ററിനു കീഴിലുള്ള നര്‍ച്ചര്‍ മദ്റസ വിദ്യാര്‍ഥിനി ആയിശ ഇസ്സക്ക് ആദരം. ‘ഓ നോ ഐ ആം എ മെര്‍മെയ്ഡ്’,’ബഗ്ഗി ആന്റ് ഡോള്‍ഫി’ എന്നീ പുസ്തകങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ പുറത്തിറക്കാന്‍ സാധിച്ചതിനാണ് യുഐസി അബുദാബി ഫാമിലി ഗെറ്റ് റ്റുഗദറില്‍ ആയിശ ഇസ്സയെ ആദരിച്ചത്. അബുദാബി യുഐസി പ്രസിഡന്റ് എഎ സിദ്ദീഖ്,സെക്രട്ടറി നൗഷാദ് മുഹമ്മദ്,എംജിഎം, യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജാസ്മിന് ഷറഫുദ്ദീന് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കായിക മത്സരങ്ങളില്‍ സിറാജ്, അബ്ദുന്നാസര്‍,ഫക്രുദ്ദീന്‍,ഷഫീഖ്,സ്വാലിഹ,ഫാത്തിമ നേതൃത്വം നല്കി.