
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
അബുദാബി : യുഎഇയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മെഡിക്കല്‍ പരിശോധന ശക്തമാക്കണമെന്ന് മന്ത്രാലയം. നടപടി ക്രമങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരോഗ്യ പ്രതിരോധ മന്ത്രാലയം ദേശീയ നവജാതശിശു സ്ക്രീനിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആവശ്യമായ ലബോറട്ടറി, ക്ലിനിക്കല്‍ ടെസ്റ്റുകളുടെ ലിസ്റ്റുകള്‍ ശേഖരിക്കുന്നതിലൂടെ ആദ്യകാല ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബ്ലഡ് സ്പോര്‍ട് ടെസ്റ്റുകള്‍, ജനിതക രോഗങ്ങളുടെ നിര്‍ണയം, കേള്‍വി വൈകല്യങ്ങള്‍, ഹൃദയ വൈകല്യങ്ങള്‍ എന്നിവയക്കുള്ള സ്ക്രീനിംഗ് നടപടി ക്രമങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. സ്ക്രീനിംഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ വഴി ജനിതക രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും നേരത്തെ തന്നെ ചികിത്സ ലഭ്യമാക്കാനും സാധിക്കും. നവജാതശിശുക്കള്‍ക്ക് നേരത്തെയുള്ള സ്ക്രീനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.