
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
റിയാദ്: കേന്ദ്ര,സംസ്ഥന സര്‍ക്കാറുകളുടെ ബജറ്റുകള്‍ നിരാശാജനകമാണെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സംഭാവന നല്കുന്ന പ്രവാസികളെ ഇരു സര്‍ക്കാറുകളും പൂര്‍ണമായും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. പ്രവാസി പെന്ഷന് തുക വര്‍ധിപ്പിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാര്‍ച്ച് 7ന് മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും കോട്ടക്കല്‍ മണ്ഡലത്തിലെ കെഎംസിസി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഇഫ്താര്‍ സംഗമവും നടത്താന്‍ തീരുമാനിച്ചു. റമസാനില്‍ കോട്ടക്കല്‍ മണ്ഡലത്തിലെ 8 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കും.
ഇതില്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം നല്‍കും. റമസാനില്‍ സിഎച്ച് സെന്റര്‍ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ബത്ഹയില്‍ നടന്ന യോഗം ചെയര്‍മന്‍ അബൂബക്കര്‍ സികെ പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷനായി. മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീന്‍കുട്ടി പൊന്മള ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം കെഎംസിസി ഭാരവാഹികളായ ശുഐബ് മന്നാനി കാര്‍ത്തല,ഇസ്മായീല്‍ പൊന്മള,മൊയ്ദീന് കോട്ടക്കല്‍, ഫൈസല്‍ എടയൂര്‍,ഹാഷിം കുറ്റിപ്പുറം,ദിലൈബ് ചാപ്പനങ്ങാടി,ജംഷീര്‍ കൊടിമുടി,മൊയ്ദീന്‍കുട്ടി പുവ്വാട്,ഫര്ഹാന് കാടാമ്പുഴ,മജീദ് ബാവ,മുഹമ്മദ് കല്ലിങ്ങല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ കോല്‍ക്കളം നന്ദിയും പറഞ്ഞു.