
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അഞ്ചാമത് ദുബൈ എക്സലന്‍സ് അവാര്‍ഡ് യുഎഇ സാമ്പത്തിക മന്ത്രാലയം സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ അസി.അണ്ടര്‍ സെക്രട്ടറി ബദ്രിയ അല്‍ മൈദൂര്‍ നാളെ സമ്മാനിക്കും. ദുബൈ ഐക്കണിക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറില്‍ നടക്കുന്ന പരിപാടിയില്‍ 2025ലെ എക്സലന്‍സ് അവാര്‍ഡ് നേടിയ സ്ത്രീകളുടെ അസാധാരണ കഴിവുകളും വിവിധ വ്യവസായങ്ങളിലെ അവരുടെ നേട്ടങ്ങളും പദ്ധതികളും അഭിലാഷങ്ങളും സ്വാധീനങ്ങളും ആഘോഷിക്കും. ബദ്രിയ അല്‍ മൈദൂര്‍ മുഖ്യപ്രഭാഷണം നടത്തും. മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും. സര്‍വ മേഖലകളിലും കഴിവു തെളിയിച്ച യുഎഇയിലെ സ്ത്രീ പ്രതിഭകളുമായി സംഗമിക്കുന്നതില്‍ തനിക്ക് ശരിക്കും പ്രചോദനം തോന്നുന്നുവെന്ന് ബദ്രിയ പറഞ്ഞു. ‘സ്ത്രീകളുടെ ഈ പുരോഗതി രാജ്യത്തിന്റെ നേതൃത്വത്തിന്റെയും സ്ത്രീ ശാക്തീകരണ നയങ്ങളുടെയും അചഞ്ചലമായ പിന്തുണ വ്യക്തമാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷത്തെ എക്സലന്‍സ് അവാര്‍ഡുകള്‍ സ്പോണ്സര് ചെയ്യുന്നത് ട്രൈസ്റ്റാറാണ്.