
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മലപ്പുറം ജില്ലാ കെഎംസിസിയാണ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്
മനാമ: ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അടുത്ത വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലൈ അഞ്ചു മുതല്‍ ആഗസ്ത് ഒന്നു വരെ മനാമ കെഎംസിസി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെയാണ് ക്യാമ്പ്. ആറു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. വ്യക്തിത്വ വികസനം,ലൈഫ് സ്കില്‍സ്,ഹാബിറ്റ്സ് മോള്‍ഡിങ്,ആര്‍ട്സ്, സ്പോര്‍ട്സ്,ഫസ്റ്റ് എയ്ഡ്,ട്രോമാ കെയര്‍,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ഫ്യൂചര്‍ വേള്‍ഡ്, ഫിനാന്‍സ് മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ട്രെയിനിങ് സെഷനുകള്‍ നടക്കും. ക്യാമ്പിന്റെ ഭാഗമായി ശില്പശാലകള്,ആര്‍ട്സ് ഫെസ്റ്റ്,സ്പോര്‍ട്സ് മീറ്റ്,ഗെയിംസ്,പ്രായോഗിക പരിശീലനം,മത്സരങ്ങള്‍,ഫാമിലി മീറ്റ് എന്നിവയും സംഘടിപ്പിക്കും.
രക്ഷിതാക്കള്‍ക്ക് പ്രത്യേക സെഷനുകളും ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പരിശീലകരായ നബീല്‍ മുഹമ്മദ്,യഹ്യ മുബാറക്, ഹിഷാം പി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജൂലൈ 5ന് രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെഎംസിസി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. പ്രോട്ടീന്‍ സമ്മര്‍ ഫിയസ്റ്റ സീസണ് 2 വീഡിയോ ലോഞ്ചിങ് ബഹ്റൈന്‍ കെഎംസിസി മീഡിയ വിങ് ചെയര്മാന് എപി ഫൈസല്‍ നിര്‍വഹിച്ചു. ക്യാമ്പില്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ 35989313, 33165242,36967712 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ താനൂര്‍,ജനറല്‍ സെക്രട്ടറി അലി അക്ബര്‍,ട്രഷറര്‍ ഫാറൂഖ്,ഓര്‍ഗനൈസിങ് സെക്രട്ടറി വികെ റിയാസ്,ഭാരവാഹികളായ ഷാഫി കോട്ടക്കല്‍,ഉമ്മര്‍ കൂട്ടിലങ്ങാടി,നൗഷാദ് മുനീര്‍,മുഹമ്മദ് മഹ്റൂഫ് ആലിങ്ങല്‍,മുഹമ്മദ് അലി,ഷഹീന് താനാലുര്,മുജീബ് മേല്‍മുറി,മൊയ്ദീന് മീനാര്‍കുഴി,കെആര്‍ ശിഹാബ് പൊന്നാനി,അനീസ് ബാബു പങ്കെടുത്തു.