
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
മനാമ: മഹാരഥന്മാരായ ദാര്ശിനികരാണ് മുസ്ലിം ലീഗിന് വിത്തുപാകിയതെന്നും അതുകൊണ്ടു തന്നെ കരുത്തുറ്റ ദര്‍ശനങ്ങളുടെ പിന്‍ബലമുള്ള പ്രസ്ഥാനമാണ് മുസ്്ലിംലീഗെന്നും സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലവി പറഞ്ഞു. ബഹ്റൈന്‍ കെഎംസിസി കൗണ്‍സില്‍ മീറ്റില്‍ ‘സാമൂഹിക നീതിയുടെ സംഘബോധം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. രാജ്യ നന്മയ്ക്കും സാമൂഹിക നീതിക്കും എന്നും മുന്നില്‍ നിന്ന പ്രസ്ഥാനമാണ് മുസ്്ലിംലീഗ്. ന്യൂനപക്ഷ അവകാശങ്ങളെ സംശയത്തിന്റെ മുന്മുനയില് നിര്‍ത്തി അപരവത്കരിക്കുന്ന ആധുനിക കാലത്ത് എപ്പോഴും എവിടെയും വീറോടെ വാദിക്കാന്‍ മുസ്ലിംലീഗ് മാത്രമേയുള്ളൂവെന്നും സിപി അഭിപ്രായപ്പെട്ടു. സാമുദായിക നവോത്ഥനം സാധ്യമാക്കുന്നതിനൊപ്പം സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ന്യൂനപക്ഷ,ദലിത് പിന്നാക്ക സമൂഹത്തിന്റെ സമുദ്ധാരണം വേഗത്തിലാക്കുന്നതിനും രൂപീകരണ കാലം തൊട്ട് ഇന്നേവരെ മുസ്്ലിംലീഗ് ശ്രമിച്ചിട്ടുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് പാര്‍ട്ടി പര്‍വത സമാനമായ വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാംസ്കാരിക അധിനിവേഷങ്ങളെയും അരികുവത്കരണങ്ങളെയും മൂല്യധിഷ്ഠിത രാഷ്ട്രീയംകൊണ്ട് നേരിടണമെന്നും പാര്‍ട്ടിക്ക് കരുത്തുപകരാന്‍ പ്രവര്‍ത്തകര്‍ പാറപോലെ ഉറച്ചുനില്‍ക്കണമെന്നും സിപി പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സിപിയുടെ പ്രസംഗത്തില്‍ മുസ്്ലിംലീഗിന്റെ തുടക്കം മുതല്‍ ഇന്നുവരെയുള്ള നാള് വഴികള്‍ വരച്ചുകാട്ടിയത് പ്രവര്‍ത്തകര്‍ക്ക് ഏറെ പഠനാര്‍ഹമായി.
രജിസ്റ്റര്‍ ചെയ്ത കൗണ്‍സിലര്‍മാരും പ്രത്യേക ക്ഷണിതാക്കളുമാണ് കൗണ്‍സില്‍ മീറ്റില്‍ പങ്കെടുത്തത്. വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്്മാന്‍ അധ്യക്ഷനായി. സിപി സൈതലവിക്ക് ബഹ്റൈന്‍ കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് ഹബീബ് റഹ്്മാന്‍ സമര്‍പിച്ചു. കുട്ടൂസ മുണ്ടേരി സിപിയെ ഷാളണിയിച്ചു ആദരിച്ചു.
ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര,എപി ഫൈസല്‍,ഷാഫി പറക്കട്ട,സലീം തളങ്കര,എന്‍കെ അബ്ദുല്‍ അസീസ്,അഷ്റഫ് കക്കണ്ടി,ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ,അഷ്റഫ് കാട്ടില്‍ പീടിക,എസ്കെ നാസര്‍ നേതൃത്വം നല്കി. നബീല്‍ പാലത്ത്,ഹിഷാം അരീക്കോട്,റസീം ഹാറൂണ്‍ തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മോട്ടിവേഷന്‍ ക്ലാസ് കൗണ്‍സില്‍ മീറ്റിന് നവോന്മേഷം
പകര്‍ന്നു.