
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ബഹ്റൈന്‍ കെഎംസിസി 76ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം കെഎംസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചു. വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംസ്ഥാന ഭാരവാഹികളായ കെപി മുസ്തഫ,അസ്ലം വടകര,എപി ഫൈസല്‍,സലീം തളങ്കര,അഷ്റഫ് കക്കണ്ടി,ഫൈസല്‍ കണ്ടിതാഴ,സീനിയര്‍ നേതാവ് കുട്ടൂസ മുണ്ടേരി,ജില്ലാ,ഏരിയ,മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.