
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
യുഎഇയുടെ ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ ഭാഗമായാണ് സഹായക്കപ്പല്‍ എത്തിയത്
അബുദാബി: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് യുഎഇയുടെ ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 യുടെ ഭാഗമായി ബേക്കറി വിഭവങ്ങള്‍ എത്തിച്ചു. ഗസ്സയിലെ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തിരമായി ലഘൂകരിക്കുന്നതിനായാണ് ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ പിന്തുണയോടെ ദുരിതാശ്വാസ വിഭവങ്ങളുമായി വാഹനവ്യൂഹം എത്തിച്ചത്. ദൈനംദിനം വഷളായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യക്ഷാമവും മാനുഷിക പ്രതിസന്ധിയും ലഘൂകരിക്കുന്നതിനായി അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ബേക്കറികള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ മാവ് അടയങ്ങിയ കപ്പലാണ് ഗസ്സയിലെത്തിയത്.
രണ്ടു മാസത്തിലേറെയായി അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും അടിസ്ഥാന സാധനങ്ങളുടെ പ്രവേശനം തടയുകയും ചെയ്തതിനെ തുടര്‍ന്ന് ബേക്കറികള്‍ അടച്ചുപൂട്ടേണ്ടി വന്നതിനാല്‍ ഗസ്സ മുനമ്പിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബേക്കറി സാധനങ്ങളടങ്ങിയ കപ്പല്‍ സഹായം.
ആഴമേറിയ പ്രതിസന്ധിക്കിടയില്‍ പ്രത്യേകിച്ച് ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്ന ദൈനംദിന ആവശ്യമായ ബ്രെഡ് അടിയന്തരമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ കീഴില്‍ യുഎഇയുടെ തുടര്‍ച്ചയായ മാനുഷിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് സഹായക്കപ്പല്‍.