
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഫുജൈറ: കേരള സംസ്ഥാന ബജറ്റ് പ്രവാസികള്‍ക്ക് ശൂന്യത മാത്രമാണ് നല്‍കിയതെന്ന് വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന് കുറ്റപ്പെടുത്തി. ലോക കേരള സഭ മുന്നോട്ടുവച്ച ആശയമെന്ന നിലയില്‍ ഒരു ലോക കേരള കേന്ദ്രമാണ് ഇന്ന് അവതരിപ്പിക്കപ്പെട്ട കേരളത്തിന്റെ സംസ്ഥാന ബജറ്റില്‍ ആകെയുള്ള പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട ഒരേയൊരു വാഗ്ദാനം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി എന്താണെന്നോ എവിടെയാണെന്നോ സൂചിപ്പിക്കാത്ത ലോക കേരള കേന്ദ്രം കൊണ്ട് തൃപ്തിപ്പെടാനാണ് ഇത്തവണ പ്രവാസി മലയാളികളുടെ യോഗം.
ധനമന്ത്രിക്കു തന്നെയും വിശദാംശങ്ങള്‍ അറിയാത്ത ഈ വാഗ്ദാനം കൊണ്ട് പ്രവാസ ലോകത്തിനെന്താണ് കാര്യമെന്നു ചിന്തിക്കുമ്പോള്‍ അമ്പരപ്പാണ് തോന്നുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശത്തു നിന്നും ധനമെത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ ബജറ്റിലും ഈ പ്രവാസി സമൂഹത്തിന് അര്‍ഹിക്കുന്ന പരിഗണനയൊന്നും ലഭിക്കാത്ത സംസ്ഥാനവും നമ്മുടേതു തന്നെ എന്നത് ഖേദകരമാണ്. പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതല്ല പരിഹാരം. ഇതും ഒരു കബളിപ്പിക്കലായാണ് അനുഭവപ്പെടുന്നതെന്നും ഡോ.പുത്തൂര്‍ റഹ്മാന് കൂട്ടിച്ചേര്‍ത്തു.