
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ഷാനു സമദ് സംവിധാനം ചെയ്ത ‘ബെസ്റ്റി’ യുഎഇ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുന്നാസര്‍ നിര്‍മിച്ച ചിത്രത്തില്‍ അഷ്കര്‍ സൗദാന്‍,ഷഹീന് സിദ്ദിഖ്,സാക്ഷി അഗര്‍വാള്‍,ശ്രവണ ടിഎന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവോഴ്സ് ചെയ്ത ദമ്പതികളുടെ ജീവിതത്തിലേക്ക് സുഹൃത്ത് കടന്നുവരുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്കി കുടുംബ പശ്ചാത്തലത്തില്‍ നിര്‍മിച്ച സമ്പൂര്‍ണ വിനോദ ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഔസേപ്പച്ചനാണ് സംഗീതം. ഷിബു ചക്രവര്‍ത്തി,ജലീല്‍ കെ.ബാവ, ഒഎം കരുവാരകുണ്ട്,ശുഭം ശുക്ല എന്നിവരുടേതാണ് വരികള്‍. ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം താരങ്ങള്‍ ദുബൈയിലുണ്ട്. സംവിധായകന് ഷാനു സമദ്,നടന് അഷ്കര്‍ സൗദാന്‍,സാജു സാമുവല്‍,രാജന് വര്‍ക്കല വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.