
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
ദുബൈ: മോഷണം കടയുടമ അറിയും മുമ്പെ ദുബൈ പൊലീസ് മോഷ്ടാക്കളില്‍ നിന്ന് 1,23,000 ദിര്‍ഹമിന്റെ മെഡിക്കല്‍ ഉത്പന്നങ്ങള്‍ പിടികൂടി കടയുടമയ്ക്ക് നല്കി. അല്‍ റഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കടയുടമയ്ക്ക് രക്ഷകരായത്. ‘ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി ടീമിന്റെ സഹകരണത്തോടെയാണ് ഇവരെ വലയിലാക്കിയത്. വെയര്‍ഹൗസില്‍ നിന്ന് ഈ സംഘം പലതവണ മോഷണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നുവെന്ന് അല്‍ റഫ പോലീസ് സ്റ്റേഷന്റെ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗാലിബ് അല്‍ ഗഫ്ലി പറഞ്ഞു.എന്നാല്‍ കടയുടമ ഇത് അറിഞ്ഞിരുന്നതേയില്ല. ഒടുവില്‍ മോഷ്ടാക്കളില്‍ നിന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തിയതോടെ കടയുടമ അത്ഭുതപ്പെടുകയായിരുന്നു.