
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
മുംബൈ: മുസ്ലിംകള്ക്കെതിരെ പുതിയ ജിഹാദ് ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് നിരുപം. ‘ഭവന ജിഹാദിന്റെ’ ഭാഗമായി മുംബൈയിലെ ജോഗേശ്വരി പ്രദേശത്തെ രണ്ട് ചേരി പുനര്‍വികസന പദ്ധതികളില്‍ ഹിന്ദുക്കളുടെ വീടുകള്‍ മുസ്ലിംകള്ക്ക് അനുവദിക്കാന്‍ ചില നിര്‍മ്മാതാക്കള്‍ ഗൂഢാലോചന നടത്തിയതായി ശിവസേന നേതാവ് സഞ്ജയ് നിരുപം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭവന ജിഹാദിലൂടെ നഗരത്തില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും നിരുപം പറഞ്ഞു. പുനര്‍വികസനത്തിനുശേഷം ജോഗേശ്വരിഓഷിവാരയിലെ പാരഡൈസ് സോണിലെ വീടുകളുടെ എണ്ണം 44 ല്‍ നിന്ന് 95 ആയി വര്‍ദ്ധിച്ചതായി നിരുപം അവകാശപ്പെട്ടു. പുതുതായി ചേര്‍ത്ത 51 വീടുകളും മുസ്ലിംകള്ക്ക് അനുവദിക്കുന്നതായി ആരോപിക്കപ്പെടുന്നു. മുസ്ലിംകള് മുമ്പ് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ വാങ്ങിയതോടെ, പ്രദേശം മുഴുവന്‍ ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷമായി മാറിയിരിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. മുസ്ലിംകള് സ്വന്തമായി വീട് വാങ്ങുന്നത് തടയാനും അവരെ ഭവനരഹിതരാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ശിവസേന നേതാവിന്റെ പ്രസ്താവനയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹിന്ദുക്കള്‍ മുസ്ലിംകള്ക്ക് വീടുകള്‍ നല്‍കരുതെന്ന സന്ദേശവും ഇതിലുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ത്ത് മദ്രസകള്‍ സ്ഥാപിച്ചുവെന്ന് വരെ ആരോപിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി പരത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മുസ്ലിംകളെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പറയുന്നു.