
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: പുതുമകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുവജനകാര്യ മന്ത്രി റവാന്‍ ബിന്ത് നജീബ് തൗഫീഖി. വിവിധ മേഖലകളില്‍ യുവ സമൂഹത്തെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം പ്രധാന സംരംഭങ്ങളില്‍ പ്രാദേശിക,അന്തര്‍ദേശീയ സഹകരണങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു. യുവജന ശാക്തീകരണ മേഖലയില്‍ ബഹ്റൈനും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ബഹ്റൈന്‍ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.