
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
നിരവധി മലയാളികളെ കോടിപതികളാക്കിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളിക്ക് നേട്ടം. ഷാര്‍ജയില്‍ സ്വദേശിയോടൊപ്പം ജോലി ചെയ്യുന്ന ആഷിഖ് പടിഞ്ഞാറത്താണ് 25 ദശലക്ഷം ദിര്‍ഹമിന് (59.29 കോടി രൂപ) അര്‍ഹനായത്. അബുദാബി എയര്‍പോര്‍ട്ട് ആസ്ഥാനമായി നടക്കുന്ന ബിഗ് ടിക്കറ്റ് 271 സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനത്തിന് ആഷിഖ് അര്‍ഹനായത്. കഴിഞ്ഞ കുറേ കാലമായി ആഷിഖ് എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കാറുണ്ട്. ജനുവരി 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 456808 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയാണ്. താന്‍ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് ആഷിഖ് പറഞ്ഞു. 271 സീരിസ് പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹമിന് മഞ്ജു അജിതകുമാര്‍,സുന്ദര്‍ മരകള,അബ്ദുല്ല സുലൈമാന്‍ എന്നീ ഇന്ത്യക്കാരും മുഹമ്മദ് അതീഖുല്‍ ആലം എന്ന ബംഗ്ലാദേശ് പൗരനും അര്‍ഹരായി. ഡ്രീംകാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ 449 കാറിന് മുഹമ്മദ് അല്‍സറൂനി നേടി. അവസാനം നടന്ന 270 സീരീസ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം മലയാളിയായ മനുമോഹനാണ് ലഭിച്ചത്. ബഹ്റൈനില്‍ നഴ്സായി ജോലി ചെയ്യുന്ന മനുമോഹന്‍ മുപ്പത് ദശലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലൂടെ നേടിയത്. 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മനു ടിക്കറ്റെടുത്തിരുന്നത്. 269 സീരീസ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് ലഭിച്ചത്.