
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ശൈഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ ലൈബ്രറി ഓഫ് ഫ്രാന്‍സ് പ്രസിഡന്റുമായ കൂടിക്കാഴ്ച നടത്തി
ഷാര്‍ജ: പാരീസും ഷാര്‍ജയും തമ്മില്‍ വൈജ്ഞാനിക,സാംസ്കാരിക കൈമാറ്റം സാധ്യമാക്കാനും സാഹിത്യ സംഭാഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി പാരീസില്‍ ‘ഷാര്‍ജ സാഹിത്യ ദിനങ്ങള്‍’ സംഘടിപ്പിക്കാന്‍ ധാരണയായി. പാരീസിലെ ബിബ്ലിയോതെക് നാഷണലെ ഡി ഫ്രാന്‍സ് (നാഷണല്‍ ലൈബ്രറി ഓഫ് ഫ്രാന്‍സ്) സന്ദര്‍ശിച്ച ഷാര്‍ജ ബുക് അതോറിറ്റി (എസ്ബിഎ) ചെയര്‍പേഴ്സണ്‍ ശൈഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി ലൈബ്രറി ഓഫ് ഫ്രാന്‍സ് പ്രസിഡന്റ് ഗില്ലസ് പെക്കൗട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടാത്.
പ്രമുഖ ആഗോള സാഹിത്യ,അക്കാദമിക് സ്ഥാപനങ്ങളുമായുള്ള വിജ്ഞാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള എമിറേറ്റിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച. കയ്യെഴുത്തു പ്രതികള്‍,സാംസ്കാരിക കലാസൃഷ്ടികള്‍,കുട്ടികളുടെ സാഹിത്യം എന്നിവയില്‍ സംയുക്ത പരിപാടികള്‍ സംഘടിപ്പിച്ച് സാംസ്കാരിക സഹകരണത്തിന് സുസ്ഥിരമായ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും ധാരണയായി. ഫ്രഞ്ച് നാഷണല്‍ ലൈബ്രറിയുടെ പുതിയ ശാഖകള്‍ക്ക് ശൈഖ ബൊദൂര്‍ അല്‍ ഖാസിമി അറബി ഭാഷയുടെ ചരിത്ര കോര്‍പസിന്റെ പകര്‍പ്പുകള്‍ സമ്മാനിച്ചു. ലിഖിത പൈതൃകം സംരക്ഷിക്കുന്നതില്‍ സ്ഥാപനത്തിന്റെ പ്രധാന പങ്ക് വ്യക്തമാക്കുന്നതും ആഗോളതലത്തില്‍ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പതിപ്പ് കൈമാറിയത്.
ശൈഖ ബൊദൂര്‍ അല്‍ ഖാസിമിയെയും ഷാര്‍ജ ബുക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയെയും മറ്റു എസ്ബിഎ പ്രതിനിധി സംഘാംഗങ്ങളെയും ലൈബ്രറി ഓഫി ഫ്രാന്‍സ് പ്രസിഡന്റ് ഗില്ലസ് പെക്കൗട്ട്,കളക്ഷന്‍സ് ഡയരക്ടര്‍ മാഡം മേരി ഡി ലൗബിയര്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജീന്‍ഫ്രാങ്കോയിസ് റോസോ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രതിനിധി സംഘം റിച്ചെലിയു സൈറ്റും സന്ദര്‍ശിച്ചു.
ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് നല്കുന്ന നൂതന സേവനങ്ങള്‍ക്ക് പുറമേ അതിന്റെ പ്രധാന ഗവേഷണ സൗകര്യങ്ങള്‍,അപൂര്‍വ ശേഖരങ്ങള്‍,രേഖകളുടെയും കയ്യെഴുത്തുപ്രതികളുടെയും സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും ഉപയോഗിക്കുന്ന രീതികളെക്കുറിച്ചും അവര്‍ എസ്ബിഎ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നല്കി. ഫ്രാന്‍സ് നാഷണല്‍ ലൈബ്രറിയുമായുള്ള സഹകരണം പ്രമുഖ ആഗോള വൈജ്ഞാനിക സ്ഥാപനങ്ങളുമായി ശാശ്വതമായ സാംസ്കാരിക പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഷാര്‍ജയുടെ നിരന്തരമായ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ശൈഖ ബോദൂര്‍ അല്‍ ഖാസിമി പറഞ്ഞു.