
മിഡിലീസ്റ്റില്‍ സമാധാനം തുടരാന്‍ യുഎഇക്കൊപ്പം നില്ക്കും: തുര്‍ക്കി
ഷാര്‍ജ: നാളെയുടെ ചലനാത്മകമായ ഭാവിയെ രൂപപ്പെടുത്തുന്നതിനായി ഷാര്‍ജ ‘ഷെറ’ ഉപദേശക സമിതി യോഗം ചേര്‍ന്നു. പ്രതിഭകള്‍,സ്റ്റാര്‍ട്ടപ്പുകള്‍, നവീകരണം എന്നിവയുടെ ആഗോള കേന്ദ്രമായി ഷാര്‍ജയെ മാറ്റിയെടുക്കാനുള്ള ഷെറയുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നതായി വേദി മാറി. ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ (ഷെറ) ചെയര്‍പേഴ്സണ്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സംഘടനയുടെ ഭാവി ദിശയും വളര്‍ച്ചയുടെ അടുത്ത ഘട്ടവും രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തില്‍ ഷെറ വൈസ് ചെയര്‍പേഴ്സണ്‍ നജ്ല അല്‍ മിദ്ഫ,സിഇഒ സാറ അബ്ദല്‍ അസീസ് അല്‍ നുഐമി എന്നിവരും പങ്കെടുത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,വ്യവസായ നേതാക്കള്‍, മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍,പങ്കാളികള്‍, സംരംഭകര്‍ എന്നിവരുടെ ഒത്തുചേരലായിരുന്നു യോഗം. സര്‍ഗാത്മകത,പ്രതിരോധശേഷി,ചേര്ത്തുനില്പ്പ് എന്നിവയില്‍ വേരൂന്നിയ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ദീര്‍ഘകാല പ്രതിബദ്ധത യോഗത്തില്‍ പ്രതിഫലിച്ചു. ഷാര്‍ജയുടെ ഭാവിക്ക് സുസ്ഥിരത,വിദ്യാഭ്യാസം,നൂതന സാങ്കേതിക വിദ്യ എന്നിവയില്‍ പ്രാധാന്യമുള്ള മേഖലകളില്‍ സംരംഭകരെ പിന്തുണയ്ക്കുന്നതിലൂടെ, ആളുകളെയും ആശയങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് പ്രാപ്തരാക്കുന്ന സമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുകയാണ് ഷെറ.