
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
പുസ്തകങ്ങള്‍ വിലക്കുറവില്‍ ശേഖരിക്കാന്‍ ആഗ്രഹമുണ്ടോ. എങ്കില്‍ ഷാര്‍ജയില്‍ ആരംഭിച്ച് യൂസ്ഡ് പുസ്തക മേളയിലേക്ക് വരൂ. ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ മോന അബ്ദുള്‍ കരീം അല്‍ യാഫി, ‘വാരഖീന്’ എന്ന പേരില്‍ ഉപയോഗിച്ച പുസ്തകോത്സവത്തിന്റെ 9ാമത് പതിപ്പിന്റെ തുടക്കം പ്രഖ്യാപിച്ചു. എസ്സിഎച്ച്എസ് സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 5 മുതല്‍ 9 വരെ ഷാര്‍ജയിലെ ഖാലിദ് തടാകത്തിന്റെ മനോഹരമായ തീരത്തുള്ള അല്‍ നഖീല്‍ പാര്‍ക്കില്‍,പുസ്തകങ്ങള്‍ ജീവന് പ്രാപിക്കുമ്പോള്‍… അവ ഭാവിയുടെ കഥകള്‍ എഴുതുന്നു എന്ന വിഷയത്തില്‍ നടക്കും.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലായി 450,000 പുസ്തകങ്ങളുടെ ശ്രദ്ധേയമായ ശേഖരം ഫെസ്റ്റിവലില്‍ ഉണ്ടെന്ന് അല്‍ യാഫി പറഞ്ഞു. പുസ്തകങ്ങളുടെ വിപുലമായ ശേഖരത്തിന് പുറമേ, സന്ദര്‍ശകര്‍ക്കായി പകലും വൈകുന്നേരവും വൈവിധ്യമാര്‍ന്ന സാംസ്കാരിക, വിനോദ പരിപാടികള്‍ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ ഒരുക്കത്തിനായി കഴിഞ്ഞ മൂന്ന് മാസമായി പുസ്തകങ്ങള്‍ തരംതിരിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഷാര്‍ജ വോളണ്ടിയര്‍ സെന്ററിലെ വളണ്ടിയര്‍മാര്‍ക്കും ഡയറക്ടര്‍ ജനറല്‍ നന്ദി അറിയിച്ചു. ഉത്സവത്തില്‍ നിന്നുള്ള വരുമാനം വികലാംഗര്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്കും പദ്ധതികള്ക്കുംഉപയോഗിക്കും