
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസണ് 7 അജ്മാനില്‍ ചെയര്മാന് ഡോ.താജുദ്ദീന് കാരാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസുദ്ദീന് കമ്മാടം അധ്യക്ഷനായി. മെട്രോ മുജീബ് കാഞ്ഞങ്ങാട് മുഖ്യാതിഥിയായി. അജ്മാന് വുഡ്ലേം പാര്‍ക്ക് സ്കൂളില്‍ രാവിലെ മുതല്‍ രാത്രി വരെ നടന്ന വിവിധ പരിപാടികളില്‍ അഞ്ഞൂറിലേറെ പരപ്പ നിവാസികള്‍ പങ്കെടുത്തു. ജീവകാരുണ്യ,സാംസ്കാരിക,കലാ-കായിക മേഖലകളില്‍ സജീവമായ പരപ്പയിലെയും സമീപ ഗ്രാമങ്ങളിലെയും യുഎഇയിലുള്ള പ്രവാസികളെ കൂട്ടായ്മയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
ഉപദേശകസമിതി അംഗങ്ങളായ സുധാകരന് മാസ്റ്റര്‍ പരപ്പ,ഷാനവാസ് ചിറമ്മല്‍,അഹമ്മദ് ഹാജി, റാഷിദ് എടത്തോട്,ജനറല്‍ സെക്രട്ടറി രജീഷ് ഇടത്തോട്,സുരേഷ് കനകപ്പള്ളി,അഷ്റഫ് പരപ്പ,ഷംനാസ് പരപ്പ,സാബിത്ത് നമ്പ്യാര്‍കൊച്ചി,വിനോദ് കാളിയാനം,കൃപേഷ് ബാനം,നിസാര്‍ എടത്തോട് പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി പ്രാദേശിക ക്ലബ്ബുകള്‍ തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു.
കനകപ്പള്ളി ഗവ.എല്‍പി സ്കൂളിലും അട്ടക്കണ്ടം ഗവ.എല്‍പി സ്കൂളിലും കുട്ടികള്‍ക്കു വേണ്ടി ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നല്‍കിയിരുന്നു. കുടുംബ സംഗമത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഭാരതിദാസന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ താജുദ്ദീന് കാരാട്ടിനെയും,കൂട്ടായ്മയിലെ നാടക കലാകാരന് രാജേഷ് പരപ്പയെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികള്‍ അരങ്ങേറി. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പ്രസീന്‍ പരപ്പ നന്ദി പറഞ്ഞു.