
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദാവോസ്: വായു മലിനീകരണവും അത്യുഷ്ണവും പേമാരിയും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ആഗോള തലത്തില്‍ ആരോഗ്യ സേവന ദാതാക്കള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അതത് സമയം വിലയിരുത്താന്‍ വിപുലമായ പരിശോധന സംവിധാനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം നിലവിലുള്ള വിജയകരമായ മാതൃകകളും വിദഗ്ധര്‍ വിലയിരുത്തി. ഫലപ്രദമായ പരിഹാര മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ യുഎഇയില്‍ ബുര്‍ജീല്‍ നടപ്പാക്കിയ മാതൃക അബുദാബി ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ അവതരിപ്പിച്ചത് പ്രതിനിധികളുടെ ശ്രദ്ധപിടിച്ചുപറ്റി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിഗണനകള്‍ ആരോഗ്യ പരിപാലനത്തില്‍ ഉള്‍പ്പെടുത്താനായി സ്ഥാപിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്‍ഡ് ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിരോധ തന്ത്രങ്ങളും കൗണ്‍സിലിങ്ങും നേരിട്ട് ക്ലിനിക്കല്‍ കെയറിലേക്ക് ഉള്‍ച്ചേര്‍ത്ത് സംയോജിതമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലുള്ള വിദഗ്ധ ഡോക്ടര്‍മാരെ ഒന്നിപ്പിച്ച് കേസുകള്‍ പരിശോധിക്കുന്നതോടൊപ്പം കാലാവസ്ഥാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ കണ്ടെത്താന്‍ വിപുലമായ ആരോഗ്യ സ്ക്രീനിങ്ങുകളും ഇതിലൂടെ ലക്ഷ്യമിടുന്നു.
അടുത്തിടെ ലോക സാമ്പത്തിക ഫോറം പുറത്തിക്കിയ ധവള പത്രത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് ഹെല്‍ത്തിന്റെ മാതൃക പരാമര്‍ശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നതിന് തെളിവാണ് ഇത്തരം ഇടപെടലുകളെന്ന് ഡോ.ഷംഷീര്‍ പറഞ്ഞു. കാലാവസ്ഥാപ്രതിരോധശേഷിയുള്ള ആരോഗ്യസംവിധാനത്തിനായുള്ള പ്രാരംഭ നിക്ഷേപം ഗണ്യമായിരിക്കുമെങ്കിലും ദീര്‍ഘകാല നേട്ടങ്ങളുണ്ടാകും. അപകടസാധ്യതയുള്ള രോഗികളെ ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാനുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ബുര്‍ജീല്‍ തയാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലിയന്‍ ആരോഗ്യമന്ത്രി ഡോ.ഒറാസിയോ ഷില്ലാസി അടക്കമുള്ള ആഗോള വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ പങ്കാളികള്‍ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവര്‍ത്തനങ്ങളും കൃത്യമായ നിക്ഷേപങ്ങളും മേഖലയില്‍ ആവശ്യമാണെന്ന് ഇവര്‍ വിലയിരുത്തി. അര്‍ബുദ രോഗ നിര്‍ണയവും ചികിത്സാ ലഭ്യതയും മെച്ചപ്പെടുത്താനും ചെലവ് കുറയ്ക്കുന്നതിനും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രത്യേക ചര്‍ച്ചയും ദാവോസില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സംഘടിപ്പിച്ചു.