
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളില്‍ അമിത ശബ്ദമുണ്ടാക്കുന്നത് നിയന്ത്രിക്കണമെന്ന് അബുദാബി നഗരസഭ കമ്പനി ഉടമകളോടും തൊഴിലാളികളോടും നിര്‍ദേശിച്ചു. പരിസ്ഥിതി,ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശബ്ദനിയന്ത്രണത്തിന് നഗരസഭ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമിത ശബ്ദം എങ്ങനെ തടയാമെന്നതിനെക്കുറിച്ച് നിര്‍മാണ സ്ഥലങ്ങളിലെ തൊഴിലാളികളെ പരിശീലിപ്പിക്കുക,ഇടയ്ക്കിടെ ശബ്ദത്തിന്റെ തോത് അളക്കുക,ജോലി സമയം നിര്‍ണയിക്കുക,ശബ്ദ മാനേജ്മെന്റ് പദ്ധതികള്‍ വികസിപ്പിക്കുക,പരിസ്ഥിതി സൗഹൃദ രീതികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബോധവ്തകരണം നടത്തുന്നതിന്റെ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥര്‍ കമ്പനി ഉടകളുമായി സംസാരിച്ചു.
നിര്‍മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇവിടങ്ങളില്‍ ശബ്ദമലിനീകരണത്തിന്റെ പ്രത്യാഘാതം തൊഴിലാളികളിലും വഴി യാത്രക്കാരിലുമുണ്ടാകുന്നത് തടയാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാവസായിക ശബ്ദനിയന്ത്രണ നിയമങ്ങള്‍ പാലിക്കണം. നിര്‍മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണം ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുന്നത് തൊഴിലാളികള്‍ക്ക് നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യും. നിര്‍മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഉദ്ബോധനം നടത്തി.
കേള്‍വി സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നിര്‍മാണ സ്ഥലങ്ങളില്‍ ആധുനികവും നിശബ്ദവുമായ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്കി. തൊഴിലാളികള്‍ക്കും അടുത്തുള്ള താമസക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന ശബ്ദമയമായ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും നഗരസഭ വ്യക്തമാക്കി. നിര്‍മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണങ്ങളില്നിന്ന് തൊഴിലാളികളെയും വഴിയാത്രക്കാരെയും സംരക്ഷിക്കാന്‍ താല്‍ക്കാലിക മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.